വിചിത്ര ഉത്തരവുമായി ഉത്തരകൊറിയ
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായി റിപ്പോർട്ട്. കിംഗ് ജോങ്ങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകളുടെ പേര് ജൂ എയ് എന്നാണ്. ഈ പേരിലുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.