വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും’: ബിഎസ് മാവോജി

 വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും’: ബിഎസ് മാവോജി

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും നഷ്ടപരിഹാരത്തിനും ജോലിയ്ക്കും ശുപാർശ ചെയ്യുമെന്നും എസ് ഇ- എസ് ടി കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ് മാവോജി വ്യക്തമാക്കി.

വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേർ സംസാരിക്കുന്നതും പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പോലീസിന് കിട്ടി. ഇതിൽ ഏതെങ്കിലും തരത്തിൽ ആൾക്കൂട്ട വിചാരണ നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.