ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

 ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023 മാർച്ച് 6 മുതൽ 14 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. Legal & Statutory Compliance, Packaging, Branding, Strategic Marketing, Schemes തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4130 രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, GST ഉൾപ്പെടെ), താത്പര്യമുള്ളവർ KIEDന്റെ വെബ്‌സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി ഫെബ്രുവരി 20 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 2550322, 9605542061.