എ​ക്സ്പോ​ഷ​ർ: പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

 എ​ക്സ്പോ​ഷ​ർ: പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ഷാ​ർ​ജ എ​ക്‌​സ്‌​പോ​ഷ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​ഴാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്പാ​നി​ഷ്​ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡീ​ഗോ ഹെ​രേ​ര മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റാ​യും ബം​ഗ്ലാ​ദേ​ശ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ.​എം. അ​സ​ദ് റ​ണ്ണ​ർ അ​പ് ആ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വി​ഡി​യോ​ഗ്രാ​ഫ​റു​മാ​യ ഡീ​ഗോ ഹെ​രേ​ര കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലെ സം​ഘ​ർ​ഷ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ച്ച ‘യു​ക്രെ​യ്​​ൻ, ദ ​ലാ​സ്റ്റ് വാ​ർ ഇ​ൻ യൂ​റോ​പ്പ്‍’ എ​ന്ന ചി​ത്ര​ത്തി​നാ​ണ് പു​ര​സ്കാ​രം. കാ​ട്ടാ​ന​ക​ളും മ​നു​ഷ്യ​രും ത​മ്മി​ലെ സം​ഘ​ർ​ഷം അ​വ​ത​രി​പ്പി​ച്ചാ​ണ്​ അ​സ​ദ്​ റ​ണ്ണ​ർ അ​പ്പാ​യ​ത്. ഷാ​ർ​ജ ഗ​വ​ൺ​മെ​ന്‍റ്​ മീ​ഡി​യ ബ്യൂ​റോ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്സ്പോ​ഷ​റി​ൽ 12 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 55 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 214 എ​ൻ​ട്രി​ക​ളാ​ണ്​ ല​ഭി​ച്ച​ത്.