പങ്കാളിത്ത പെൻഷനോട് സർക്കാരിന് പ്രത്യേക താൽപ്പര്യമില്ല ; കെ എന്‍ ബാലഗോപാല്‍
പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് പഴയ പെന്ഷന് സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.പങ്കാളിത്ത പെൻഷനോട് കേരളത്തിലെ സർക്കാരിന് പ്രത്യേക താൽപ്പര്യമില്ല .പഴയ പെൻഷൻ രീതി തിരികെ കൊണ്ടുവന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുന്നതിന് പ്രായോഗിക പ്രശ്നമുണ്ട് .
പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്.പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും.രാജസ്ഥാനിലടക്കം നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.