കപ്പയും മുരിങ്ങയിലയും കൊണ്ടൊരു വെറൈറ്റി കറി
ആവശ്യമുള്ള ചേരുവകൾ:
കപ്പ -2 എണ്ണം
മുരിങ്ങയില – 2 കപ്പ്
തേങ്ങ – 1കപ്പ്
ചെറിയ ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
മല്ലിപൊടി -1 ടീസ്പൂൺ
ചെറിയ ഉള്ളി – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – 4-5 ഇല
തയാറാക്കുന്ന വിധം:
കപ്പ ചെറിയ കഷ്ണങ്ങളായി മുറിച്ച് അൽപം ഉപ്പും ചേർത്ത് തുറന്ന് വേവിച്ചെടുക്കുക. ശേഷം വെള്ളം വാർത്തെടുക്കുക. കറി ഉണ്ടാകാൻ എടുത്തുവെച്ച ചട്ടിയിൽ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഉപ്പ് എല്ലാം കൂടി അൽപം വെള്ളത്തിൽ കലക്കി ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് തേങ്ങ, ജീരകം അരച്ചത് ചേർത്ത് വീണ്ടും തിളപ്പിക്കുക. ശേഷം കപ്പയും തുടർന്ന് മുരിങ്ങയിലയും ചേർത്ത് മൂന്ന് മിനിട്ട് തിളപ്പിക്കുക. തീ ഓഫ് ചെയ്തതിന് ശേഷം ഇതിലേക്ക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ തൂമിച്ച് കറിയിലേക്ക് ഒഴിക്കുക.