‘ത​റ​വാ​ട്​’ ​വി​മാ​നം നിർത്തുന്നു

 ‘ത​റ​വാ​ട്​’ ​വി​മാ​നം നിർത്തുന്നു

അ​ടു​ത്ത​മാ​സം മു​ത​ൽ ഷാ​ർ​ജ – കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ വി​മാ​നം നി​ർ​ത്താ​ൻ ഉള്ള നീ​ക്കം ന​ട​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ ‘ത​റ​വാ​ട്​’ ​ഫ്ലൈ​റ്റ് ആണ് ഷാ​ർ​ജ – കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ വി​മാ​നം. ര​ണ്ടു​ പ​തി​റ്റാ​ണ്ടാ​യി ഷാ​ർ​ജ​യി​ൽ ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ഈ ​വി​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ സു​പ​രി​ചി​ത​മാ​യി​രു​ന്നു. ‘ത​റ​വാ​ട്​’ ​ഫ്ലൈ​റ്റ്​ എ​ന്ന പേ​രി​ലാ​ണ്​ ഈ ​വി​മാ​നം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മാ​ർ​ച്ച്​ 27 മു​ത​ൽ ഈ ​സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. 26 വ​രെ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ ബു​ക്കി​ങ്​ കാ​ണി​ക്കു​ന്ന​ത്. ഷാ​ർ​ജ​യി​ൽ നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഏ​ക എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കും.

ദീ​ർ​ഘ​കാ​ല​ത്തെ ച​രി​ത്രം പ​റ​യാ​നു​ണ്ട് ഈ ​സ​ർ​വി​സി​ന്. കോ​ഴി​ക്കോ​ട്ട്​ നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വീ​സാ​യി​രു​ന്നു ഇ​ത്. തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ഇ​തു​വ​രെ ഒ​രേ​സ​മ​യ​ത്താ​യി​രു​ന്നു ഈ ​സ​ർ​വീ​സ്. ആ​ദ്യ​കാ​ല​ത്ത് ഈ ​റൂ​ട്ടി​ൽ ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സാ​ണ്​ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ് എ​യ​ർ ഇ​ന്ത്യ​യാ​യി മാ​റു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് സ​ർ​വി​സ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച് 28നാ​ണ് വീ​ണ്ടും സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. യാ​ത്ര​യി​ൽ ല​ഭി​ച്ചി​രു​ന്ന ക​പ്പ​ല​ണ്ടി​യും മ​ധു​ര​പാ​നീ​യ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വു​മൊ​ക്കെ മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളി​ലു​ണ്ട്. മ​റ്റു​ വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യ സ്വീ​ക​ര​ണ​മാ​ണ്​ ഈ ​വി​മാ​ന​ത്തി​ൽ ല​ഭി​ച്ചി​രു​ന്ന​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വു​മു​ള്ള ഈ ​സ​ർ​വി​സ് പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.

ഷാ​ർ​ജ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഇ​തി​ന്‍റെ സ​മ​യ​വും തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലു​ള്ള കൂ​ടി​യ ല​ഗേ​ജു​മാ​ണ് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത്. ഷാ​ർ​ജ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ സ​മ​യം രാ​ത്രി​യാ​ണ് എ​ന്ന​തു​ത​ന്നെ​യാ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ക​ഴി​ഞ്ഞ് അ​ന്നു രാ​ത്രി​ത​ന്നെ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാം എ​ന്ന സൗ​ക​ര്യ​വും തി​രി​കെ രാ​ത്രി നാ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് അ​ർ​ധ​രാ​ത്രി​യി​ൽ ഷാ​ർ​ജ​യി​ൽ തി​രി​ച്ചെ​ത്തു​ക​യും പി​റ്റേ​ദി​വ​സം ത​ന്നെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ് ഈ ​സ​ർ​വി​സി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന ഗു​ണം.