ശക്തമായ കാറ്റ്; റോഡിൽ മണൽ കയറി
ശക്തമായ കാറ്റിനെ തുടർന്ന് ആദം-തുംറൈത്ത് റോഡിൽ മണൽ കുമിഞ്ഞുകൂടി. ഖറ്ൻ അൽ അലം പ്രദേശത്തെ റോഡിന്റെ ഭാഗങ്ങളിലാണ് മണൽ കുമിഞ്ഞുകൂടിയത്. ഇതുവഴി പോകുന്ന വാഹന യാത്രികർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കനത്ത കാറ്റിന്റെ ഫലമായി മരുഭൂമിയിൽനിന്ന് റോഡിലേക്ക് മണൽ അടിഞ്ഞുകൂടുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണൽ നീക്കാനുള്ള പ്രവൃത്തി നടക്കുകയാണ്. റോഡിൽ റോയൽ ഒമാൻ പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.