ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ

 ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയെന്ന സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ അംഗങ്ങളുടെ എണ്ണം 10 കോടി കടന്നതായി കമ്പനി ഇന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അംഗമായവരുടെ എണ്ണത്തിൽ 56 ശതമാനം വളർച്ച കൈവരിച്ചതോടെ ആഗോളതലത്തിൽ തന്നെ ഇന്ത്യ ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഉയർന്നു. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യയിൽ നിന്നും കൂടുതലായി ലിങ്ക്ഡ്ഇന്നിൽ അംഗമായിട്ടുള്ളത് സോഫ്റ്റ്‌വെയർ, ഐടി എന്നീ മേഖലകളിൽ നിന്നുള്ളവരാണ്. നിർമ്മാണം, കോർപ്പറേറ്റ് സേവനങ്ങൾ, ധനകാര്യം, എന്നീ മേഖലകളിൽ നിന്നുള്ളവരും അംഗങ്ങളാണ്. ഇന്ത്യയിലെ അംഗങ്ങളുടെ എണ്ണം 10 കോടി കടന്നതിൽ സന്തോഷിക്കുന്നുവെന്നും ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം വ്യാപകമായി ഉപയോഗിക്കുന്നത് കാണുന്നത് ശുഭ സൂചനയാണെന്നും ലിങ്ക്ഡ്ഇൻ, ഇന്ത്യ കൺട്രി മാനേജർ, അശുതോഷ് ഗുപ്ത പറഞ്ഞു.