സ്വർണ്ണ വിലയിൽ മാറ്റമില്ല

 സ്വർണ്ണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട ദിവസം കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണ്ണ വിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് 960 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 42,200 രൂപയാണ്.