മരണസംഖ്യ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ
തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്.
ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങൾ തകർന്നതിനാൽ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതിൽ പ്രതിസന്ധിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.