വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് : കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി

 വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് : കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി. കുത്തിനെ ദത്തെടുത്ത അനൂപിന്റെ സഹോദരനാണ് കുഞ്ഞിനെ ഹാജരാക്കിയത്. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണ്. സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27 നാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിരുന്നു. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോയെന്ന് പരിശോധിക്കാനാണ് സിഡബ്ല്യൂസി തീരുമാനം.