ഓപ്പറേഷന്‍ ആഗ് ; 1400 ലേറെ പേര്‍ പിടിയില്‍

 ഓപ്പറേഷന്‍ ആഗ് ; 1400 ലേറെ പേര്‍ പിടിയില്‍

സംസ്ഥാനത്തെ ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമര്‍‍ച്ച ചെയ്യാന്‍ ഓപ്പറേഷന്‍ ആഗ് എന്ന പദ്ധതിയുമായി പൊലീസിന്റെ സംസ്ഥാന വ്യാപക പരിശോധന. ഇന്നലെ രാത്രി തുടങ്ങിയ പരിശോധനയില്‍ വിവിധ ജില്ലകളിലായി ആയിരത്തി നാനൂറിലേറെപ്പേര്‍ പിടിയിലായി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍. 297 പേരാണ് തിരുവനന്തപുരം സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി പിടിയിലായത്. എറണാകുളത്ത് 49 ഉം പാലക്കാട് 137 ഉം മലപ്പുറത്ത് 159 ഉം കോഴിക്കോട് 216 പേരും കണ്ണൂര്‍ റൂറലില്‍ 127 പേരും കാസര്‍കോട് 85 പേരും പിടിയിലായിട്ടുണ്ട്. കാപ്പ ചുമത്തിയ ശേഷവും മുങ്ങിനടക്കുന്നവര്‍, പിടികിട്ടാപ്പുള്ളികള്‍, വാറണ്ട് പ്രതികള്‍ തുടങ്ങിയവരെയാണ് പ്രധാനമായും പിടികൂടുന്നത്. പിടികൂടുന്നതില്‍ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമുള്ള കേസില്‍പെട്ടവരെ റിമാന്‍ഡ് ചെയ്യും. അല്ലാത്തവരെ 24 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയക്കും. കഴിഞ്ഞവര്‍ഷം ഗുണ്ടാവിളയാട്ടം ശക്തമായ സമയത്ത് ഓപ്പറേഷന്‍ കാവല്‍ നടത്തിയിരുന്നു. അത് നിലച്ചതിന് ശേഷമാണ് ഡി.ജി.പി ഓപ്പറേഷന്‍ ആഗ് പ്രഖ്യാപിച്ചത്.