ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ; ബോബി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബോബി. 30 വയസ്സും 268 ദിവസവുമാണ് ബോബിയുടെ പ്രായം. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ നായ ബ്ലൂയിയുടെ നൂറ്റാണ്ടുകളോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തിരിക്കുന്നത്. 12 -14 വരെയാണ് സാധാരണയായി നായകളുടെ ആയുസ്സ്.
റഫീറോ ഡോ അലന്‍റേജോ ഇനത്തിൽപ്പെടുന്ന ബോബി 1992 മെയ് 11ന് പോർച്ചുഗലിലാണ് ജനിച്ചത്. ബോബിയെ ഒരിക്കലും ചങ്ങലയിൽ കെട്ടിയിട്ട് വളർത്തിയിട്ടില്ലെന്നും ബോബി കുടുംബാംഗത്തെ പോലെയാണെന്നും ഉടമ ലിയോനൽ റോസ്റ്റ പറയുന്നു. സാധാരണയായി വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.