യൂണിവേഴ്സിറ്റി പ്രവേശനത്തിന്​ ഇനി എംസാറ്റ്​ വേണ്ട

 യൂണിവേഴ്സിറ്റി പ്രവേശനത്തിന്​ ഇനി എംസാറ്റ്​ വേണ്ട

യു.എ.ഇയിലെയൂണിവേഴ്സിറ്റികളി​ലെ പ്രവേശനത്തിന്​ ഇനി എംസാറ്റ്​ പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷം മുതൽ ഇത്​ പ്രാബല്യത്തിൽവരുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ, പ്രവാസി വിദ്യാർഥികൾ അടക്കമുള്ളവർക്ക്​ എംസാറ്റ്​ എന്ന കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും.

നേരത്തെ, എമിറേറ്റ്​സ്​ സ്റ്റാൻഡഡൈസിഡ്​ ടെസ്റ്റ് (എംസാറ്റ്​) പാസാകുന്നവർക്ക്​ മാത്രമാണ്​ സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്​. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ പരീക്ഷ. എന്നാൽ, യു.എ.ഇയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന്​ എംസാറ്റ്​ ആവശ്യമായിരുന്നില്ല. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ്​ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക്​ യു.എ.ഇ സർവകലാശാലകളിൽ പ്രവേശനം നേടാം.