ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടം

 ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടം

ബജറ്റിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടം. സെന്‍സക്സ് 1120 പോയിന്റുയര്‍ന്ന് 60, 673 പോയിന്റിലെത്തി. നിഫ്റ്റി 280 പോയിന്റ് ഉയര്‍ന്നു. വ്യാപാരാംഭം മുതല്‍ വിപണി കുതിപ്പിലായിരുന്നു. ആദായനികുതിയിലെ ഇളവുകളും മൂലധന നിക്ഷേപത്തിലെ വര്‍ധനയുമാണ് വിപണിക്ക് കരുത്തായത്. വിപണിയില്‍ വന്‍ കുതിപ്പുണ്ടായിട്ടും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് നേട്ടമുണ്ടായില്ല. അദാനിയുടെ മിക്ക ഓഹരികളും നഷ്ടത്തിലാണ്. ലോകത്തെ ധനികരുടെ ഫോബ്സ് പട്ടികയില്‍ അംബാനി അദാനിക്ക് മുകളിലെത്തി. അദാനി പത്താം സ്ഥാനത്തും അംബാനി ഒന്‍പതാംസ്ഥാനത്തുമാണ്.