വീണ്ടും സ്വർണ്ണ വില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണ്ണ വില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്.