അദാനി ഗ്രൂപ്പ്; നഷ്ടം 5.38 ലക്ഷം കോടി

 അദാനി ഗ്രൂപ്പ്; നഷ്ടം 5.38 ലക്ഷം കോടി

യു എസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചുമായുള്ള പോരാട്ടം രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇന്നും കുത്തനെ ഇടിഞ്ഞു. ഇതോടെ കമ്പനികളുടെ ഓഹരി വിപണി നഷ്ടം മൂന്ന് ദിവസത്തിനുള്ളിൽ 66 ബില്യൺ ഡോളറായി. ഹിൻഡൻബർഗ് റിപ്പോട്ട് തള്ളി പറഞ്ഞ്‌കൊണ്ട് അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ ചില ഓഹരികൾ ഉയർന്നെങ്കിലും വീണ്ടും ഇടിയുകയാണ്.

അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡും 20 ശതമാനം വരെ വീണ്ടും ഇടിഞ്ഞു. ശതകോടീശ്വരനായ ഗൗതം അദാനിയുടെ മുൻനിരയായ കമ്പനികളായ അദാനി എന്റർപ്രൈസസ് ലിമിറ്റഡും അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും ഹിൻഡൻബർഗിന്റെ തട്ടിപ്പ് ആരോപണങ്ങളെ തള്ളിപ്പറഞ്ഞതിനെത്തുടർന്ന് വിപണിയിൽ മുന്നേറി. 20000 കോടി രൂപ സമാഹരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.