മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ തെെര്
തൈര് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അതുപോലെ തന്നെ തൈര് മുഖത്തിനും നല്ലതാണ്. വലിയ സുഷിരങ്ങൾ, മുഖക്കുരു പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ മാറാൻ തെെര് സഹായകമാണ്. മുഖസന്ദര്യത്തിന് തെെര് രണ്ട് രീതിയിൽ ഉപയോഗിക്കാം…
2 ടീസ്പൂൺ ഓട്സ് പൊടിയിൽ 1 ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അടുത്തത്, 1 ടീസ്പൂൺ തേനും നാരങ്ങാനീരും 2 ടീസ്പൂൺ തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഇത് 15 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.