കുതിപ്പ് തുടർന്ന് സ്വർണം; വീണ്ടും വില വർധിച്ചു

 കുതിപ്പ് തുടർന്ന് സ്വർണം; വീണ്ടും വില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 24ന് സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവൻ വില. ഈ വില 25നും തുടർന്നു.

ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വർണ വില വർധിക്കുന്നത്.

2020 ആഗസ്റ്റിലെ സർവകാല റെക്കോഡായ 42,000 രൂപ മറികടന്നാണ് സ്വർണവില 42,160ൽ എത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില. 50 വർഷത്തെ സ്വർണ വില പരിശോധിക്കുമ്പോൾ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണിത്.