18 ദേശീയപാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
മധ്യപ്രദേശിലെ ഓർച്ചയിൽ 18 ദേശീയപാതാ പദ്ധതികൾ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഉദ്ഘാടനം ചെയ്‍തു. 6,800 കോടി രൂപയും മൊത്തം 550 കിലോമീറ്റർ ദൈർഘ്യവുമുള്ളതാണ് പദ്ധതികൾ . ഈ പദ്ധതികളോടെ ബേത്വയിൽ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ രണ്ടു പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് സഫലമായതെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു.
665 മീറ്റർ നീളമുള്ള പാലത്തിന് 25 കോടി രൂപ ചെലവിലാണ് നിർമാണം. ഓർച്ച, ഝാൻസി, ടികംഗഢ് എന്നിവയുടെ കണക്റ്റിവിറ്റി രണ്ടു വരിപ്പാതയുള്ള പാലവും നടപ്പാതയും നിർമ്മിക്കുന്നതോടെ മെച്ചപ്പെടുമെന്നും പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.