തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും വിവരവിനിമയത്തിനുമായി ജില്ലയിലെ എല്ലാ അസി. ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസിലും ഹെൽപ് ഡെസ്‌കുകൾ പ്രവർത്തന സജ്ജമായി. സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന പുരസ്‌കാരമാണ് തൊഴിലാളി ശ്രേഷ്ഠ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും ചുവടെ ചേർത്തിട്ടുള്ള ഹെൽപ് ഡെസ്‌കുകളെ സമീപിക്കാവുന്നതാണ്.

തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസ് (ഇ) – 0471-2783944, തിരുവനന്തപുരം ഒന്നാം സർക്കിൾ – 0471-2783936, തിരുവനന്തപുരം രണ്ടാം സർക്കിൾ – 0471-2414546, തിരുവനന്തപുരം മൂന്നാം സർക്കിൾ – 8547655349, ആറ്റിങ്ങൽ – 8547655357, നെടുമങ്ങാട് – 0472 2802031, നെയ്യാറ്റിൻകര – 8547655359, ചിറയിൻകീഴ് – 0470-2647062, വർക്കല – 8547655356