ഇന്ത്യയിൽ ‘ആമസോൺ എയർ’
ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു. ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റായ ‘ആമസോൺ എയർ’ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി.
ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്‌ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്താണ് ആമസോൺ ഈ സീവനമൊരുക്കുന്നത്. ബോയിംഗ് 737-800 വിമാനങ്ങൾഉപയോഗിച്ച് ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുമെന്ന് ആമസോൺ അറിയിച്ചു.
നിലവിൽ രണ്ട് വിമാനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നതെന്നും ഓരോന്നിനും 20,000 യൂണിറ്റ് കയറ്റുമതി ചെയ്യാൻ കഴിയുമെന്നും കമ്പനിയുടെ കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് അഖിൽ സക്‌സേന പറഞ്ഞു. മൂന്നാം കക്ഷി കാരിയറുമായി സഹകരിക്കുന്നത് അതിവേഗ ഡെലിവെറിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.