കെഎൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം നാളെ

 കെഎൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം നാളെ

കെഎൽ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുക. സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും. ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും. ഹൽദി, മെഹന്ദി, സംഗീത് ഉൾപ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും. ഇന്നാണ് ഹൽദി, മെഹന്ദി ചടങ്ങുകൾ നടക്കുക.