ഇന്ന് ദേശീയ കരസേനാ ദിനം
ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്.
ചരിത്രത്തിലാദ്യമായി കരസേനാ ദിന പരേഡ് തലസ്ഥാനമായ ഡല്‍ഹിക്ക് പുറത്ത് നടക്കുന്നു. നാളെ ബെംഗളൂരുവിലെ എംഇജി ആന്‍ഡ് സെന്‌റര്‍ പരേഡ് ഗ്രൗണ്ടിലാണ് കരസേനാ ദിന പരേഡ് നടക്കുക . 1949 ല്‍ ആര്‍മി ദിനാചരണം ആരംഭിച്ചത് ശേഷം ഇതാദ്യമായാണ് പരേഡ് ഡല്‍ഹിക്ക് പുറത്ത് നടത്തുന്നത്. ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലായിരുന്നു നേരത്തെ പരേഡ് നടന്നിരുന്നത്. 75മത് ആര്‍മി ദിനമാണ് ഇന്ന്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പാരേഡ് അവലോകനം ചെയ്യും. തുടര്‍ന്ന് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കു. മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശനം, സ്‌കൈ ഡൈവിങ്, ഹെലികോപ്റ്ററുകളുടെ ഫ്‌ളൈ പാസ്റ്റ് തുടങ്ങിയ സൈനിക അഭ്യാസങ്ങളുമുണ്ടാകും.