പെൻഷൻ അദാലത്ത് ജനുവരി 24 ന്

 പെൻഷൻ അദാലത്ത് ജനുവരി 24 ന്

തിരുവനന്തപുരം ആദായ നികുതി ഓഫീസുകളിൽ നിന്ന് വിരമിച്ചവർക്കായുള്ള പെൻഷൻ അദാലത്ത് 2023 ജനുവരി മാസം 24 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കവടിയാർ ആദായനികുതി ഓഫീസിൽ വച്ചു നടക്കുന്നതാണ്. അദാലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2023 ജനുവരി 18 നകം നേരിട്ടോ തപാൽ വഴിയോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെടേണ്ടതാണ്. പരാതികൾ അയയ്ക്കേണ്ട വിലാസം : സോണൽ അക്കൌണ്ട്സ് ഓഫീസർ, സി ബി ഡി റ്റി, നാലാം നില, വസന്തം ടവേഴ്സ്, പേരൂർക്കട, തിരുവനന്തപുരം – 695 005. ഇ-മെയിൽ : trivzaocbdt.2011@yahoo.com