ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന്‍ ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 20 ന് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.