പെലെയുടെ സംസ്കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു
ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ ലുല ഡി സില്‍വയും ഫിഫ പ്രസിന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.