ആരോഗ്യസേവനങ്ങള്‍ക്കായി ഹോട്ട്‌ലൈന്‍ നമ്പര്‍

 ആരോഗ്യസേവനങ്ങള്‍ക്കായി ഹോട്ട്‌ലൈന്‍ നമ്പര്‍

ബഹ്‌റൈനില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ഇനി മുതല്‍ പുതിയ ഹോട്ട്‌ലൈന്‍ നമ്പര്‍. നേരത്തെ ലഭ്യമായ എല്ലാ സേവനങ്ങളും പുതിയ ഹോട്ട്‌ലൈന്‍ നമ്പറിലും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കിയിരുന്ന നേരത്തെയുള്ള 444 എന്ന നമ്പറിലുടെയുള്ള ടെലിഫോണ്‍ സേവനങ്ങള്‍ പുതിയ ഹോട്ട്‌ലൈന്‍ നമ്പരായ 80008100 ലേക്ക് മാറ്റുന്നതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സേവനം ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും.

കൊവിഡുമായി ബന്ധപ്പെട്ട വിദഗ്ധ ഉപദേശം, വാക്‌സിനേഷന്‍ സംബന്ധമായ അന്വേഷണം തുടങ്ങിയവയക്കും വാക്‌സിന്‍ സ്വീകരിക്കാനും ആഗ്രഹിക്കുന്നവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ട് പോകണമെന്നും കൂടാതെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് 999 എന്ന നമ്പറില്‍ വിളിച്ചാല്‍ ആംബുലന്‍സ് സേവനം ഉപയോഗപ്പെടുത്തനാകുമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.