വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു

 വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു

സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചു.112 % മായിരുന്ന വിൽപ്പന നികുതി ബെവ്ക്കോ 86% ശതമാനമാക്കി. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ അറിയിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈൻ 150 രൂപയായിരുന്നത് 120 ആയി.

ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.