ഭാരത് ജോഡോ യാത്ര തുടരുമന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

 ഭാരത് ജോഡോ യാത്ര തുടരുമന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഭാരത് ജോഡോ യാത്ര തുടരുമന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ നാടൊട്ടുക്ക് പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ നോട്ടീസ് നല്‍കി യാത്ര അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ യാത്ര അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എഐസിസിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗവും യാത്രയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചന നേതാക്കള്‍ നല്‍കി.

Ananthu Santhosh

https://newscom.live/