മാധ്യമ അവാർഡ് ; ഡിസംബർ 24 വരെ അപേക്ഷിക്കാം

 മാധ്യമ അവാർഡ് ; ഡിസംബർ 24 വരെ അപേക്ഷിക്കാം

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിവയ്ക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നിവയാണ് നൽകുന്നത്.

അപേക്ഷകൾ 24ന് വൈകിട്ട് 3നകം നൽകണം. റിപ്പോർട്ടുകളുടെ/ പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫോം, വിജ്ഞാപനം എന്നിവ www.niyamasabha.org യിൽ ലഭ്യമാണ്.