സ്‌പോട്ട് അഡ്മിഷന്‍

 സ്‌പോട്ട് അഡ്മിഷന്‍

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ-ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കോഴ്‌സില്‍ നിലവിലുള്ള ഒഴിവിലേക്ക് നടത്തപ്പെടുന്ന സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കുശേഷം കോളേജില്‍ നടത്തുന്നു. എസ്എസ്എല്‍സി/തത്തുല്യ കോഴ്‌സും, (മെഷീനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റര്‍, ഫൌണ്ട്രി മാന്‍, ഡൈ മേക്കര്‍ (ജിഗ്‌സ് ആന്‍ഡ് ഫിക്‌സ്‌ചേര്‍സ് ആന്‍ഡ് ടൂള്‍; ഡൈ മേക്കര്‍ (ഡൈസ് ആന്‍ഡ് മോള്‍ഡ്‌സ്) എന്നീ ഏതെങ്കിലുമൊരു ട്രേഡില്‍ ഐടിഐ പാസ്സായവരോ അല്ലെങ്കില്‍ ഫിറ്റിങ്/കാര്‍പെന്റ്റി/ടെര്‍നിങ് ട്രേഡില്‍ ഏതെങ്കിലുമൊന്നില്‍ ടിഎച്ച്എസ്എല്‍സി പാസ്സായവരോ ആയിരിക്കണം. അഡ്മിഷന്‍ സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍ 0471 2360391.