ഫിക്സഡ് ഡെപ്പോസിറ്റിന് പലിശ കൂട്ടി എസ്ബിഐ
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തുകയാണ്. അപകട സാധ്യതയില്ലാത്ത നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ തെരെഞ്ഞെടുക്കുന്നതാണ് സ്ഥിര നിക്ഷേപം. സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തെരഞ്ഞെടുത്ത കാലയളവിലേക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ എഫ്ഡികളുടെ പുതുക്കിയ നിരക്കുകൾ ഡിസംബർ 13 മുതൽ അതായത് ഇന്ന് മുതൽ നിലവിൽ വന്നു.
പുതുക്കിയ പലിശ നിരക്കുകൾ അറിയാം :-
7 ദിവസം മുതൽ 45 ദിവസം വരെ – 3 ശതമാനം
46 ദിവസം മുതൽ 179 ദിവസം വരെ – 4.5 ശതമാനം
180 ദിവസം മുതൽ 210 ദിവസം വരെ – 5.25 ശതമാനം
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ – 5.50 ശതമാനം മുതൽ 5.75 ശതമാനം വരെ
1 വർഷം മുതൽ 2 വർഷം വരെ – 6.10 ശതമാനം മുതൽ 6.75 ശതമാനം വരെ
2 വർഷം മുതൽ 3 വർഷം വരെ – 6.25 ശതമാനം മുതൽ 6.75 ശതമാനം വരെ
3 വർഷം മുതൽ 5 വർഷം വരെ – 6.10 ശതമാനം മുതൽ 6.25 ശതമാനം വരെ
5 വർഷം മുതൽ 10 വർഷം വരെ – 6.10 ശതമാനം മുതൽ 6.25 ശതമാനം വരെ