സെൻസെക്‌സ് 403 പോയിന്റ് ഉയർന്നു
റീടൈൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ദുർബലമായതും ദുർബലമായ വ്യാവസായിക ഉൽപ്പാദന ഡാറ്റയും നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയതിനാൽ, രണ്ട് ദിവസത്തെ നഷ്ടം നേരിട്ട ഇക്വിറ്റി വിപണി ഇന്ന് ഉയർന്നു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 403 പോയിന്റ് അഥവാ 0.65 ശതമാനം ഉയർന്ന് 62,533 ലും നിഫ്റ്റി 11 പോയിന്റ് അല്ലെങ്കിൽ 0.6 ശതമാനം ഉയർന്ന് 18,608 ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എം ആൻഡ് എം, ടെക് എം, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടി സി എസ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. . അതേസമയം, എച്ച്‌യുഎൽ, നെസ്‌ലെ ഇന്ത്യ, ടൈറ്റൻ, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി എന്നീ ഓഹരികൾ പിന്നിലായി.