റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പി
രാജ്യാന്തരമേളയെ ആകെ ഉണർത്തി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവവും ഉണർവും ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും സർപ്രൈസായി സ്റ്റേജിൽ കയറി ഹരം പകർന്നു.