ഈന്തപ്പഴം കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. അവയിൽ ധാരാളം പോഷകങ്ങൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. കൂടാതെ, ഈന്തപ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് ഗുണം ചെയ്യും. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയരുന്നത് തടയാൻ സഹായിക്കും. ഈന്തപ്പഴം പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമാണ്. അത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു.
ഈന്തപ്പഴത്തിൽ ബി1, ബി2, ബി3, ബി5 തുടങ്ങിയ വിറ്റാമിനുകളും എ1, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത ഷുഗറുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുക മാത്രമല്ല, നിങ്ങളുടെ ഊർജനിലവാരത്തിലും പ്രകടമായ മാറ്റമുണ്ടാകും. ഈന്തപ്പഴത്തിൽ സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും ഇവയെല്ലാം ആവശ്യമാണ്.