ആകാശ എയർ; വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് ആരംഭിക്കുന്നു
രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നു. ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ്.
ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ രണ്ട് പ്രതിദിന ഫ്ലൈറ്റുകൾ ആകാശ എയർ ആരംഭിക്കും, ആദ്യ ഫ്രീക്വൻസി ഡിസംബർ 10 മുതലും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 മുതലും ആരംഭിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ആകാശ എയർ ബെംഗളൂരുവും അഹമ്മദാബാദും തമ്മിലുള്ള കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നു.
അടുത്തിടെ ആകാശ എയർ, ഇന്ത്യയുടെ ഐടി ഹബ്ബുകളായ പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ നവംബർ 26-ന് രണ്ട് പ്രതിദിന ഫ്ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നീ എട്ട് നഗരങ്ങളിലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് ആകാശ എയർ ഇപ്പോൾ ബെംഗളൂരുവിലേക്ക് പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്തു.