ലഹരിവ്യാപനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

 ലഹരിവ്യാപനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടിസിലെ കാര്യങ്ങൾ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.