സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ ഡാനിഷ് കാഴ്ചകളുമായി അൺറൂളി
സ്വന്തം ശരീരത്തിന്മേൽ അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ കഥ പറയുന്ന ഡാനിഷ് ചിത്രം അൺറൂളി രാജ്യാന്തര മേളയിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 1930 കളിൽ ഡെന്മാർക്കിൽ നിലനിന്നിരുന്ന സ്ത്രീവിരുദ്ധ സമീപനങ്ങളെ സ്വന്തം ജീവിതം കൊണ്ട് ചോദ്യം ചെയ്യുന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം രാജ്യത്തെ സ്വാതന്ത്ര്യരാഹിത്യത്തെയാണ് വരച്ചുകാട്ടുന്നത്. മലൗ റെയ്മൺ ആണ് ടൊറന്റോ ഉൾപ്പെടെ വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ സംവിധായിക .ഡിസംബർ 13 ന് ന്യൂ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുക.