IFFK:പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ടോറി ആൻഡ് ലോകിത
ബെൽജിയത്തിലേക്കെത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാടന ചിത്രമാകും. ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .
ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിലേത്. ഡിസംബർ ഒൻപതിന് ഉദ്ഘാടനചടങ്ങുകൾക്കു ശേഷം നിശാഗന്ധി തിയേറ്ററിലാണ് ചിത്രം പ്രദശിപ്പിക്കുന്നത്.