സിവില്‍ സര്‍‌വീസ്: എല്ലാവരും നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു കരിയര്‍

 സിവില്‍ സര്‍‌വീസ്: എല്ലാവരും നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു കരിയര്‍

സിവിൽ സർവ്വീസിന്റെ പ്രിപ്പറേഷൻ സമയത്തെ കഠിനാദ്ധ്വാനവും, ശരിയായ രീതിയിലുള്ള പഠനവുമാണ്‌ ഒരാളെ ലക്ഷ്യത്തിൽ എത്തിക്കുക. അതാണ്‌ റാങ്ക് ഹോള്‍ഡേഴ്സില്‍ കണ്ടുവരുന്ന പൊതു‌പ്രത്യേകത

മികച്ച ജോലി എന്നത് ഉയർന്ന ശമ്പളമുള്ള കമ്പനികളുടെ ജോലിയാണോ?
അതോ സാമൂഹ്യ നൻമയ്ക്ക് ഉതകും വിധം നയങ്ങൾ നടപ്പിലാക്കി സമൂഹത്തിന്റെ ബഹുമാനം നേടുന്നവയാണോ?
ഏതെന്ന് ചോദിച്ചാൽ ഇപ്പോഴത്തെ പുതു തലമുറ പറയുക സമൂഹത്തോടൊപ്പം , ആദരവ് ലഭിക്കുന്ന സിവിൽ സർവ്വീസാകും മികച്ചതെന്ന്. ഉയർന്ന ശമ്പളം ലഭിക്കുന്ന ബഹുരാഷ്ട്രാ കമ്പിനികളിൽ നിന്നുള്ള ഉയർന്ന ജോലി പോലും ഉപേക്ഷിച്ച് സിവിൽ സർവ്വീസിൽ പ്രവേശിച്ചവർ തന്നെയാണ് അതിന് ഉദാഹരണവും.

2013ൽ സിവിൽ സർവ്വീസ് പരീക്ഷ പരിഷ്കരിച്ചപ്പോൾ ആദ്യമായി ഒന്നാം റാങ്ക് ലഭിച്ചത് ​ഗൗരവ് അ​ഗർവാളിനാണ്. മൾട്ടി മില്യൻ ഡോളർ ശമ്പളമുള്ള കമ്പനിയിൽ നിന്നും ഇൻവെന്റർ ബാങ്കർ എന്ന ജോലി രാജിവെച്ചാണ് ​ഗൗരവ് അ​ഗർവാൾ സിവിൽ സർവ്വീസിൽ പ്രവേശിച്ചത്.

2017 ൽ റാങ്ക് നേടിയ തെലുങ്കാനക്കാരനായ അനുദീപ് ദുരിഷെട്ടിയും സമാനമായ ജോലിയിൽ നിന്നു തന്നെയാണ് സിവിൽ സർവ്വീസിലേക്ക് പ്രവേശിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് ഇവർ സിവിൽ സർവ്വീസ് തിരഞ്ഞെടുത്തത് സമൂഹത്തിൽ സേവനം ചെയ്യുകയെന്ന ലക്ഷ്യം വെച്ചാണ്‌.

ബാങ്കർ എന്ന ജോലി ഏറ്റവും മികച്ച ജോലിയായിരുന്നു. എന്നാൽ തനിക്ക് മാനസിക സംതൃപ്തി ലഭിച്ചത് സിവിൽ സർവ്വീസിൽ പ്രവേശിച്ചതിന് ശേഷമായിരുന്നുവെന്ന് ​ഗൗരവ് അ​ഗർവാൾ പിന്നീട് തന്റെ പ്രസം​ഗത്തിൽ പറയുകയുണ്ടായി.

കേരളത്തിലും സമാനമായാണ് സിവിൽ സർവ്വീസ് നേടുന്നവരുടെ അഭിപ്രായങ്ങളും.
കേരളത്തിൽ നിന്നും കഴിഞ്ഞ തവണ മികച്ച റാങ്ക് നേടിയ അഖിൽ വി മേനോനും ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവ്വീസിൽ പ്രവേശിച്ചത്. കുവൈറ്റിലും, ബാ​ഗ്ലൂർ ക്രൈസ്റ്റിലും പഠിച്ച ശ്രീകുമാറും , ആൽഫ്രഡും ഒക്കെ അവരുടെ ജോലി വിട്ടതിന് ശേഷമാണ് സിവിൽ സർവ്വീസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്.

എയിംസിലെ ഡോക്ടറായിരുന്ന പ്രെറ്റി പ്രകാശും, കേരള ആരോ​ഗ്യ സർവ്വകലാശാലയിൽനിന്നും റാങ്ക് നേടിയ ഡോ. തസ്നി ഷാനവാസും, അ​ഗ്രികൾച്ചറൽ എഞ്ചിനീയറായിരുന്ന ശ്രീതും ഒക്കെ പ്രൊഫഷൺ മാറിയാണ് സിവിൽ സർവ്വീസിൽ എത്തിയെന്ന് പറയാം.
എന്നാല്‍ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലെ അറിവ് മാത്രം പോര, സിവില്‍ സര്‍‌വീസ് നേടാന്‍ എന്ന് ലീഡ് ഐ.എ.എസ്. അക്കാദമിയുടെ ഡയറക്‌ടറായ ശരത്ത് പറയുന്നു.
സിവിൽ സർവ്വീസിന്റെ പ്രിപ്പറേഷൻ സമയത്തെ കഠിനാദ്ധ്വാനവും, ശരിയായ രീതിയിലുള്ള പഠനവുമാണ്‌ ഒരാളെ ലക്ഷ്യത്തിൽ എത്തിക്കുക. അതാണ്‌ റാങ്ക് ഹോള്‍ഡേഴ്സില്‍ കണ്ടുവരുന്ന പൊതു‌പ്രത്യേകയെന്നും ശരത്ത് കൂട്ടിച്ചേര്‍ത്തു.

MANU SIDHARDHAN