വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

 വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസ് എടുത്തത്. കേസെടുക്കാൻ ഡിഎഫ്ഒ നിർദ്ദേശിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് വാവ സുരേഷിനെതിരെ കേസെടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു.