വെബ്സൈറ്റിൽ നിന്ന് പുറത്തായ വി.സി യുടെ പേര് മാറ്റാതെ കെടിയു

 വെബ്സൈറ്റിൽ നിന്ന് പുറത്തായ വി.സി യുടെ പേര് മാറ്റാതെ കെടിയു

കെ ടി യു ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സർവകലാശാല. ഡോ. രാജശ്രീ എം എസിന്റെ പേരാണ് ഇപ്പോഴും വെബ്സൈറ്റിൽ വി സി ആയി കാണിച്ചിരിക്കുന്നത്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയിട്ട് ഒന്നര മാസം കഴിഞ്ഞു.

അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.