പുതിയ സർവീസുമായി വിസ്താര എയർലൈൻസ്

 പുതിയ സർവീസുമായി വിസ്താര എയർലൈൻസ്

തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് ഒരു  പ്രതിദിന സർവീസ് കൂടി വിസ്താര എയർലൈൻസ് ആരംഭിക്കുന്നു. ഡിസംബർ 2 മുതലാണ് പുതിയ സർവീസ് തുടങ്ങുന്നത്. ന്യൂഡൽഹിയിൽ നിന്ന് (യുകെ 0805) വൈകിട്ട് 06.10ന് പുറപ്പെട്ട് രാത്രി 09.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6E 6746) തിരുവനന്തപുരത്ത് നിന്ന് രാത്രി 09.55 ന് പുറപ്പെട്ട് 12.55 ന് ഡൽഹിയിലെത്തും.

തിരുവനന്തപുരം-ഡൽഹി സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണിത്. പുതിയ വിമാനം കൂടി വരുന്നതോടെ ഈ സെക്ടറിലെ പ്രതിദിന വിമാനങ്ങളുടെ എണ്ണം 4 ആയി ഉയരും. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് പ്രതിദിന സർവീസ് നടത്തുന്ന മറ്റ് ഓപ്പറേറ്റർമാർ. കേരളത്തിൽ നിന്നും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് സഹായകമാകും. പുതിയ സർവീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.