വിപണിയിൽ മുന്നേറ്റം

 വിപണിയിൽ മുന്നേറ്റം

കഴിഞ്ഞ സെഷനിലെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ ഓഹരി സൂചിക ഇന്ന് രാവിലെയുള്ള ആദ്യ വ്യാപാരത്തിലും ഉയർന്ന് പുതിയ റെക്കോർഡിട്ടു. വിദേശ ഫണ്ടുകളുടെ വർദ്ധന, പോളിസി നിരക്കുകൾ കുറയുമെന്ന യുഎസ് ഫെഡിന്റെ സൂചന എന്നിവ ഇന്ത്യൻ ഓഹരി വിപണികളെ പിന്തുണച്ചു. പ്രധാന സൂചികകളായ സെൻസെക്‌സ് 201.93 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 62,706.73 പോയിന്റിലും നിഫ്റ്റി 63.95 പോയിന്റ് അഥവാ 0.34 ശതമാനം ഉയർന്ന് 18,626.70 പോയിന്റിലുമാണ് വ്യാപാരം നടത്തുന്നത്. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.14 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.4 ശതമാനവും ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി എഫ്എംസിജി, ലോഹം, ഐടി, ഫാർമ സൂചികകൾ നേട്ടം കൈവരിച്ചു.