ഇത്തിരി കുഞ്ഞന്മാർ ഇനി K9 സ്‌ക്വാഡിലേക്ക്

 ഇത്തിരി കുഞ്ഞന്മാർ ഇനി K9 സ്‌ക്വാഡിലേക്ക്

നായ്ക്കളിലെ ഇത്തിരിക്കുഞ്ഞന്മാര്‍ കേരളാ പൊലീസിന്‍റെ കെ 9 സ്ക്വാഡിന്‍റെ ഭാഗമാകുന്നു. കേരളാ പൊലീസിലെ ഡോഗ് സ്ക്വാഡിന്‍റെ സേവനങ്ങള്‍ക്ക് ഇനി ഇവരെയും ഒപ്പം കൂട്ടും. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ വിക്ഷേപിച്ച 200 അധികം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന് സഹായിച്ചത് പാട്രണ്‍ എന്ന് ജാക്ക് റസ്സല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായയാണ്. ഇതിലൂടെ ഈ സ്ഫോടക വസ്തുക്കള്‍ നിര്‍വനീര്യമാക്കുന്നതിനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്ക് തെളിയിച്ച ഈ ഇത്തിരി കുഞ്ഞന്മാരെ കേരളാ പൊലീസും സ്വന്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ ഫേസ് ബുക്ക് പേജ് വഴിയാണ് കേരളാ പൊലീസ് ഇത്തിരി കുഞ്ഞന്മാരുടെ വരവ് അറിയിച്ചത്.