തൈറോയ്ഡ് രോഗികള്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തെെറോയ്ഡ് പ്രശ്നമുള്ളവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..
മുട്ടകള്‍ അയോഡിന്റെ സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്നു. പ്രൈമറി തൈറോയ്ഡ് ഹോര്‍മോണായ തൈറോക്സിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ്. നെല്ലിക്ക ആരോഗ്യത്തിന് മികച്ചതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കും. ഓറഞ്ചിനെക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ കാണപ്പെടുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും അവ സഹായിക്കുന്നു. ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിലും നിയന്ത്രണത്തിലും സിങ്ക് സഹായിക്കുന്നു. തൈറോയിഡിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ സഹായിക്കുന്ന മിക്കവാറും എല്ലാ പ്രധാന പോഷകങ്ങളും ചിയ വിത്തില്‍ ഉള്‍പ്പെടുന്നു. ശരീരത്തിലെ വീക്കം തടയാന്‍ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.