മഞ്ഞുകാലത്ത് പാദങ്ങള്‍ സംരക്ഷിക്കാം; ഇതാ മാർഗ്ഗങ്ങൾ
മഞ്ഞുകാലത്ത് പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നമാണ്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. പാദസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മഞ്ഞുകാലത്ത് പലരും ചൂടുവെള്ളം കൊണ്ട് കാലുകള്‍ കഴുകാറുണ്ട്. അത് വരള്‍ച്ച കൂട്ടും. അതിനാല്‍ എന്നും ചൂടുവെള്ളം ഉപയോഗിച്ച് കഴുകേണ്ട. വലപ്പോഴും ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുകയും ചെയ്യാം. സോപ്പിന്‍റെ അമിതോപയോഗം നിയന്ത്രിക്കുക. ഇതും വരള്‍ച്ച കൂട്ടാം. പകരം കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ ഉപയോഗിക്കാം.
കാലില്‍ വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളെ ഭംഗിയായി വയ്ക്കാന്‍ സഹായിക്കും. പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ വളരെ മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.
ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങള്‍ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും. പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നാരങ്ങ. ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. സുന്ദരമായ പാദങ്ങൾ സ്വന്തമാക്കാന്‍ ഇത് പരീക്ഷിക്കാവുന്നതാണ്.