100 രൂപയിൽ താഴെ വിലയുള്ള മികച്ച BSNL റീചാർജ് പ്ലാനുകൾ

 100 രൂപയിൽ താഴെ വിലയുള്ള മികച്ച BSNL റീചാർജ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിൽ സ്വകാര്യ കമ്പനികളുടെ ആധിപത്യമാണുള്ളത്. ഇതിനിടയിൽ തകരാതെ പിടിച്ചു നിൽക്കാൻ പൊതുമേഖലാ ടെലിക്കോം സേവനദാതാവായ ബിഎസ്എൻഎൽ (BSNL) പലതും പയറ്റുന്നുണ്ട്. 4ജി നെറ്റ്വർക്ക് രാജ്യത്ത് എല്ലായിടത്തും എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന പോരായ്മ നിലനിൽക്കുമ്പോൾ തന്നെ കുറഞ്ഞ വിലയിൽ പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കളെ ആകർഷിക്കുന്നു.

എല്ലാതരം വരിക്കാരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ളവയാണ് ബിഎസ്എൻഎല്ലിന്റെ (BSNL) പ്ലാനുകൾ. റീചാർജിനായി അധികം പണം മുടക്കാൻ കഴിയാത്ത ആളുകളെയും ഡാറ്റ ആവശ്യമില്ലാത്ത, സൌജന്യ കോളുകളും വാലിഡിറ്റിയും വേണ്ടവരെയുമെല്ലാം ബിഎസ്എൻഎൽ പരിഗണിക്കുന്നുണ്ട്

100 രൂപയിൽ താഴെ മാത്രം വിലയിൽ നിരവധി പ്ലാനുകൾ കമ്പനി നൽകുന്നു. ഈ പ്ലാനുകൾ വിശദമായി നോക്കാം.

18 രൂപ പ്ലാൻ

18 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ രണ്ട് ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റ വീതം രണ്ട് ജിബി ഡാറ്റ ലഭിക്കുന്നു. പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഏറെ പ്രയോജനപ്പെടുന്ന പ്ലാനാണ് ഇത്.

22 രൂപ പ്ലാൻ

22 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 90 ദിവസത്തെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഡാറ്റയോ സൌജന്യ കോളുകളോ നൽകുന്നില്ല. പ്ലാൻ റീചാർജ് ചെയ്താൽ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കുമുള്ള കോളുകൾ മിനുറ്റിന് 30 പൈസ നിരക്കിൽ ലഭ്യമാകും.

49 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 49 രൂപ വിലയുള്ള പ്ലാനിലൂടെ 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 20 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 100 മിനുറ്റ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ മറ്റ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

75 രൂപ പ്ലാൻ

75 രൂപ വിലയുള്ള ബിഎസ്എൻഎൽ റീചാർജ് പ്ലാനിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും 200 മിനുറ്റ് കോളുകളും സൌജന്യമായി നൽകുന്നു.

Leave a Reply

Your email address will not be published.